മുഗൾ-ബ്രിട്ടീഷ് പേരുകൾ കൊൽക്കത്തയ്ക്ക് വേണ്ട; റോഡുകളുടെ പേരുമാറ്റാൻ സമിതിയെ നിയോഗിച്ച് സുവേന്ദു അധികാരി

JUNE 24, 2026, 12:54 AM

കൊൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്ത നഗരത്തിലെ തെരുവുകൾക്കും പ്രദേശങ്ങൾക്കും ഇനി മുതൽ മുഗൾ ഭരണാധികാരികളുടെയോ പത്താൻമാരുടെയോ ബ്രിട്ടീഷുകാരുടെയോ പേരുകൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി.

നഗരത്തിലെ റോഡുകളുടെയും പ്രദേശങ്ങളുടെയും പേരുകൾ പുനഃപരിശോധിക്കുന്നതിനായി ഒരു പ്രത്യേക സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ ഒരു പ്രധാന പാതയുടെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ  പ്രഖ്യാപനം.

കൊൽക്കത്തയിലെ പാർക്ക് സർക്കസ് പ്രദേശത്തെ പ്രധാന പാതയായ 'സുഹ്‌റവർദി അവന്യൂ'വിന്റെ പേര് മാറ്റി 'ഗോപാൽ മുഖർജി റോഡ്' എന്നാക്കാൻ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചതാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ചരിത്രപരമായ പേരുകൾ മാറ്റുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. പശ്ചിമ ബംഗാൾ നിയമസഭയിലും ചൊവ്വാഴ്ച ഈ വിഷയം കടുത്ത വാദപ്രതിവാദങ്ങൾക്ക് കാരണമായി.

vachakam
vachakam
vachakam

പാതയുടെ പഴയ പേരുമായി ബന്ധപ്പെട്ട ചരിത്രപരമായ വസ്‌തുതകളെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ചരിത്രപുരുഷനായ സർ ഹസൻ സുഹ്‌റവർദിയെ, വിഭജനകാലത്തെ വിവാദ നായകനായ ഹുസൈൻ ഷഹീദ് സുഹ്‌റവർദിയായാണ് ഭരണപക്ഷം തെറ്റിദ്ധരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam