സിബിഎസ്ഇ പുനർമൂല്യനിർണയത്തിൽ പരാതികൾ; അപേക്ഷിക്കാത്ത വിഷയങ്ങളിൽ പോലും മാർക്ക് കുറച്ചെന്ന് വിദ്യാർത്ഥികൾ

JUNE 23, 2026, 11:53 PM

ഡൽഹി: സിബിഎസ്ഇ പുനർമൂല്യനിർണയ നടപടിക്കെതിരെ വിദ്യാർത്ഥികളിൽ നിന്ന് വ്യാപക പരാതി. അപേക്ഷ നൽകിയിട്ടില്ലാത്ത വിഷയങ്ങൾ പോലും പുനർമൂല്യനിർണയം നടത്തി മാർക്ക് കുറച്ചെന്നാണ് പ്രധാന ആരോപണം. ഇതിനെതിരെ സിബിഎസ്ഇക്കെതിരെ ഹർജി നൽകാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.

ചില വിഷയങ്ങളിൽ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയിട്ടും അതിൽ നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്. വിദ്യാർത്ഥികൾക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ, ഈ വിഷയത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയവരിൽ ഏകദേശം 87 ശതമാനം പേരുടെ അപേക്ഷകൾ പരിഗണിച്ച് ഫലം പ്രസിദ്ധീകരിച്ചതായി സിബിഎസ്ഇ അറിയിച്ചത്. ശേഷിക്കുന്ന 13 ശതമാനം അപേക്ഷകളുടെ ഫലം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam