പുണ്യനദിയായ ഗംഗയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ബോട്ടിനുള്ളിൽ ഇരുന്ന് മദ്യപിക്കുകയും ചിക്കൻ പാചകം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശിലെ വാരണാസിയിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് വാരണാസി പോലീസ് കർശന നടപടിയെടുത്തത്.
വാരണാസിയിലെ പ്രശസ്തമായ ദശാശ്വമേധ് ഘട്ടിന് സമീപം രാത്രിയിലാണ് സംഭവം നടന്നത്. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു സംഘം ആളുകൾ ബോട്ടിലിരുന്ന് ഭക്ഷണം പാചകം ചെയ്യുന്നതും മദ്യപിക്കുന്നതും വ്യക്തമായി കാണാം.
പുണ്യനദിയായ ഗംഗയിൽ ഇറച്ചിയും മീനും വിൽക്കുന്നതിനും കഴിക്കുന്നതിനും പ്രാദേശിക ഭരണകൂടത്തിന്റെ കർശന നിയന്ത്രണങ്ങളുള്ള സമയത്താണ് ഈ നിയമലംഘനം നടന്നിരിക്കുന്നത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ദശാശ്വമേധ് പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സൻഹിത പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വാരണാസിയിലെ രാംനഗർ സ്വദേശികളായ ദീപക് കുമാർ, അജയ് സാഹ്നി, അരുൺ കുമാർ സാഹ്നി, അനുരാഗ് നിഷാദ്, രാഹുൽ സാഹ്നി എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച ബോട്ടും പോലീസ് കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
