“ചൂടിനെ തോൽപ്പിക്കാൻ സവാള കൈയിൽ കരുതൂ, എസി ഉപേക്ഷിക്കൂ”; വ്യത്യസ്ത പ്രസ്താവനയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

APRIL 27, 2026, 3:26 AM

ശിവ്പുരി: കനത്ത വേനൽച്ചൂടിലും കാറിൽ എസി ഉപയോഗിക്കാറില്ലെന്നും, ഉഷ്ണതരംഗത്തെ മറികടക്കാൻ പരമ്പരാഗത പ്രതിവിധിയായി സവാള കൈയിൽ കരുതണമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. . മധ്യപ്രദേശിലെ ശിവ്പുരിയിൽ പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വ്യത്യസ്തമായ പരാമർശം.

“എനിക്ക് ‘ചമ്പൽ ചർമ്മം’ ആണ്. അതുകൊണ്ടാണ് കാറിലോ മറ്റേതെങ്കിലും ഇടങ്ങളിലോ എസി ഉപയോഗിക്കാത്തത്. മെയ്-ജൂൺ മാസങ്ങളിൽ 51 ഡിഗ്രി വരെ ചൂട് ഉണ്ടായാലും എസി ഉപയോഗിക്കാത്തതിനെ കുറിച്ച് പലരും ചോദിക്കാറുണ്ട്. അപ്പോൾ ഞാൻ പറയും – ഇത് ചമ്പൽ ചർമ്മമാണെന്ന്,” എന്നും സിന്ധ്യ പറഞ്ഞു.

കാഴ്ചയിൽ പ്രായം കുറവായി തോന്നുമെങ്കിലും തനിക്ക് പഴയ രീതികളിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “നിങ്ങൾ എപ്പോഴും കീശയിൽ ഒരു സവാള കരുതണം. ഇന്നത്തെ കാലത്ത് എല്ലാവരും ആധുനിക ഉപകരണങ്ങളുമായി നടക്കുമ്പോൾ, വാർത്താവിനിമയ മന്ത്രിയായ ഞാൻ സവാളയാണ് കൂടെ കൊണ്ടുനടക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ആയുർവേദം വളരുന്ന ഈ കാലത്ത് ഇത്തരം പരമ്പരാഗത അറിവുകളെ അവഗണിക്കരുതെന്നും സിന്ധ്യ പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam