കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി

NOVEMBER 8, 2024, 3:47 PM

കശ്മീരിൻ്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കറിനുള്ള ആദരവാണെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവരെക്കുറിച്ച് ചിന്തിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചെന്നും ദരിദ്രർക്കായി നിരവധി കേന്ദ്ര പദ്ധതികൾ നടപ്പാക്കിയെന്നും മോദി പറഞ്ഞു.

കോൺഗ്രസ് നുണകളുടെ കടയാണെന്നും മോദി വിമർശിച്ചു. കർണാടക, ഹിമാചൽ, തെലങ്കാന എന്നിവിടങ്ങളിൽ നുണ പ്രചരിപ്പിച്ചാണ് അധികാരത്തിലെത്തിയതെന്നും അധികാരത്തിലെത്തിയ ശേഷം വാഗ്ദാനങ്ങൾ മറന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണെന്നും ഭരണഘടനയുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന  കാലി പേജുകളുള്ള ഭരണഘടനയുമായി നടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam