ബെംഗളൂരു: പെട്രോൾ, ഡീസൽ വില ഉയർന്നതിന് പിന്നാലെ കർണാടകയിൽ സ്വകാര്യ ബസ് ടിക്കറ്റ് നിരക്കിൽ 20 മുതൽ 30 ശതമാനം വരെ വൻ വർധനവ് പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകൾ ഇന്നലെ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ധനവില വർധനവ് മൂലം ഓരോ സ്വകാര്യ ബസിനും പ്രതിമാസം 15,000 രൂപയുടെ അധിക ബാധ്യത ഉണ്ടാകുന്ന സാഹചര്യത്തിലാണ് നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരായതെന്ന് ബസ് ഉടമകളുടെ സംഘടന അറിയിച്ചു.
ഇന്ധനച്ചെലവിന് പുറമെ റോഡ് ടാക്സ് വർധനയും, കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര (ശക്തി പദ്ധതി) കാരണം സ്വകാര്യ ബസുകൾക്കുണ്ടായ വരുമാന നഷ്ടവും തങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ഉടമകൾ വ്യക്തമാക്കുന്നു.
നിരക്ക് വർധനവ് നിലവിൽ വന്നതോടെ ദീർഘദൂര യാത്രക്കാർക്ക് ഒരു സീറ്റിന് ശരാശരി 200 രൂപയോളം അധികം നൽകേണ്ടി വരും. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന അന്തർസംസ്ഥാന സ്വകാര്യ ബസുകളിലും ഈ നിരക്ക് വർധനവ് പ്രതിഫലിക്കും.
പ്രധാന റൂട്ടുകളിലെ പുതുക്കിയ നിരക്കുകൾ (ഏകദേശം):
ബെംഗളൂരു - ബെലഗാവി: 1,200 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് ഇനി മുതൽ 1,400 രൂപയാകും.
ബെംഗളൂരു - മംഗളൂരു/ഉഡുപ്പി: 1,000 രൂപ വരെയുണ്ടായിരുന്ന നിരക്ക് 1,200 രൂപ വരെയായി ഉയരും.
ബെംഗളൂരു - കലബുറഗി: 1,200 രൂപയായിരുന്ന പഴയ നിരക്ക് ഇനി 1,500 രൂപയാകും.
അതേസമയം, കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (KSRTC) ഉൾപ്പെടെയുള്ള സർക്കാർ ബസുകളുടെ ചാർജ് നിലവിൽ വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ്, നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ വലിയ വർധനവുണ്ടാകാൻ കാരണമായത്.
English Keywords: Karnataka Private Bus Fare Hike, Petrol Diesel Price Rise, Ramalinga Reddy, KSRTC Karnataka, Shakti Scheme Impact, Bangalore Kerala Bus Ticket, Crude Oil Market, Fuel Price Increase, Interstate Bus Fare, Transportation Cost.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
