കാശ്മീർ : ലഡാക്കിനെയും ജമ്മു കശ്മീരിനെയും കേന്ദ്രം വഞ്ചിച്ചുവെന്നും സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ കാലതാമസം വരുത്തുന്നതിലൂടെ അവിശ്വാസം വർദ്ധിപ്പിക്കുകയാണെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആരോപിച്ചു.
നിരപരാധികളുടെ രക്തം ഇവിടെ വീണ്ടും ചൊരിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സമാധാനപരമായി ഞങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നത് ഞങ്ങൾ തുടരും. എന്നാൽ ജനങ്ങൾ കാണിക്കുന്ന ക്ഷമയെ കേന്ദ്രം മുതലെടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗന്ദർബാൽ ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഒമർ അബ്ദുള്ള ഇക്കാര്യം വ്യക്തമാക്കിയത്.
ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് ഒരു ഔദാര്യമല്ലെന്നും ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കശ്മീരിലെ ജനങ്ങൾക്ക് മാത്രമല്ല, സുപ്രീം കോടതിക്കും ഇന്ത്യാ ഗവൺമെന്റ് നൽകിയ വാഗ്ദാനമാണിത്. പരിധി നിർണ്ണയം, തിരഞ്ഞെടുപ്പ്, സംസ്ഥാന പദവി എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുള്ള പ്രക്രിയയായിരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ ആവർത്തിച്ചു പറഞ്ഞു.
ആദ്യ രണ്ടു ഘട്ടങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ സംസ്ഥാന പദവി എന്ന വാഗ്ദാനം നിറവേറ്റാനുള്ള സമയമായി. "ലഡാക്കിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, കേന്ദ്രഭരണ പ്രദേശ പദവി നൽകുന്നതിന് മുമ്പ് തന്നെ ഞങ്ങൾ അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നടപ്പാക്കിയവർ അതിൽ പ്രയോജനം കണ്ടിരിക്കാം. പക്ഷെ ജനങ്ങൾക്ക് നഷ്ടമാണ് ഉണ്ടായതെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്