ബംഗളൂരു: സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. എസ്.എഫ്.ഐ.ഒ ഡയറക്ടറും കേന്ദ്ര സര്‍ക്കാരുമാണ് എതിര്‍കക്ഷികള്‍. ഇന്ന് രാവിലെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഒരു സേവനവും ലഭ്യമാകാതെ തന്നെ എക്‌സാലോജിക്കിന് സി.എം.ആര്‍.എല്‍ വന്‍ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എട്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു നല്‍കാനാണ് നിര്‍ദേശം. ബംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) നല്‍കിയ റിപ്പോര്‍ട്ടില്‍ ഗുരുതര ക്രമക്കേട് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണം എസ്.എഫ്.ഐ.ഒയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
എക്‌സാലോജികിന്റെ ആസ്ഥാനം ബംഗളൂരുവില്‍ ആയതിനാലാണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ നടപടികള്‍ ഇതുവരെ ഹൈക്കോടതി ആരംഭിച്ചിട്ടില്ല. അന്വേഷണ സംഘം ഏത് നിമിഷവും വീണയ്ക്ക് സമന്‍സ് നല്‍കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ടാണ് നീക്കമെന്നാണ് വിലയിരുത്തല്‍.
എക്‌സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന് കീഴിലെ സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് അന്വേഷിക്കാനാണ് സംഘം കേരളത്തിലെത്തിയത്. കൂടാതെ ആലുവയിലെ സി.എം.ആര്‍.എല്‍ ഓഫീസിലും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കെ.എസ്.ഐ.ഡി.സിയിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്