ദില്ലി: എഥനോള്‍ പെട്രോള്‍ ഒഴിച്ച് വാഹനം തകരാറിലായ സംഭവത്തില്‍ പരാതിക്കാരന് പുതിയ കാര്‍ നല്‍കില്ലെന്ന് വ്യക്തമാക്കി വാഹനക്കമ്പനി മാരുതി സുസുക്കി.
എഥനോള്‍ പെട്രോള്‍ ഒഴിച്ചതല്ല തകരാറിന് കാരണമെന്നാണ് മരുതി സുസുക്കിയുടെ വിശദീകരണം. കാറില്‍ ഇന്ധന മലിനീകരണം സംഭവിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ഉപഭോക്താവിന് പുതിയ വാഹനം നല്‍കാന്‍ റായ്പൂര്‍ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി.
കേസില്‍ പറയുന്ന വാഹനത്തില്‍ E20 ഇന്ധനം ഉപയോഗിക്കുന്നതിന് യാഥൊരു തടസ്സമില്ലെന്നും, ഇക്കാര്യം വാഹനത്തിന്റെ ഉടമസ്ഥര്‍ക്കുള്ള കൈപ്പുസ്തകത്തില്‍ (owner's manual) വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ മാരുതി സുസുക്കി സ്വീകരിക്കുന്നതാണെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
