രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാകും വിധം നീങ്ങിയാല്‍ പ്രതിരോധിക്കും: രാജ്‌നാഥ് സിങ്

OCTOBER 13, 2024, 10:59 AM

കൊല്‍ക്കത്ത: രാജ്യത്തിന്റെ സുരക്ഷയാണ് പരമപ്രധാനമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അതീതമായി ഭീഷണിയുണ്ടാക്കും വിധത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ വലിയ പ്രതിരോധമുണ്ടാകുമെന്ന് അദേഹം വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ സുക്‌ന സൈനിക സ്റ്റേഷനില്‍ ആയുധ പൂജയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

വെറുപ്പിന്റെ പേരിലോ അവജ്ഞയുടെ പേരിലോ ഒരു രാജ്യത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ല. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും അപകീര്‍ത്തിപ്പെടുത്തുമ്പോഴും രാജ്യത്തെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴും മാത്രമേ പ്രത്യാക്രമണം നടത്തൂ. നമുക്ക് ലഭിച്ചതൊക്കെയും പാരമ്പര്യമായി ലഭിച്ചതാണ്. ഈ പൈതൃകം തുടര്‍ന്നും സംരക്ഷിക്കും. താല്‍പര്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കവിധത്തില്‍ എന്തെങ്കിലുമുണ്ടായാല്‍ വലിയ ചുവടുവയ്പ്പാകും ഉണ്ടാവുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam