കൊൽക്കത്ത: ഹിമന്ത ശർമയെയും മിലിന്ദ് ദേവ്‌റയെയും പോലുള്ളവർ കോൺഗ്രസ് വിട്ടത് പൂർണമായും അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പശ്ചിമ ബംഗാളിൽ എത്തിയ രാഹുൽ ഡിജിറ്റൽ മീഡിയ വാരിയേഴ്സുമായി സംവദിക്കുകയായിരുന്നു.
കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് നിതീഷ് കുമാർ എൻഡിഎയിലേക്ക് മടങ്ങിയതെന്നും രാഹുൽ അവകാശപ്പെട്ടു. ''ലാലുജിയെ ഇ.ഡി ചോദ്യം ചെയ്യുന്നു. തേജസ്വി യാദവിനെ ചോദ്യം ചെയ്യുന്നു. ഹേമന്ത് സോറനെ ചോദ്യം ചെയ്യുന്നു. കെജ്രിവാളിന് നിരന്തരം സമൻസയക്കുന്നു. എന്നെ 55മണിക്കൂറോളം ചോദ്യം ചെയ്തു. അപ്പോള്‍ ഒരു സമ്മർദവുമില്ലാതെയാണ് നിതീഷ് സഖ്യം വിട്ടത് എന്ന് കരുതാനാവില്ല.''-രാഹുല്‍ പറഞ്ഞു.
ഹിമന്തയെയും മിലിന്ദിനെയും പോലുള്ള വ്യക്തികള്‍ പാർട്ടി വിട്ടുപോകണമെന്ന് തന്നെയാണ് ആഗ്രഹിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. ഹിമന്ത ഒരു പ്രത്യേക തരം രാഷ്ട്രീയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും കോൺഗ്രസിന്റെ രാഷ്ട്രീയമല്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
മിലിന്ദും ഹിമന്തയെ പോലെയാണ് സംസാരിക്കാറുള്ളത്. മഹാരാഷ്ട്രയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവായിരുന്നു മിലിന്ദ് പാർട്ടി വിട്ട് ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയില്‍ ചേർന്നിരുന്നു. മഹാരാഷ്ട്രയിലെ സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യവുമായുള്ള തർക്കത്തെ തുടർന്നായിരുന്നു അത്. അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി പ്രശ്‌നം പരിഹരിക്കുമെന്നും അവർ ഇന്ത്യ സഖ്യത്തിനൊപ്പമാണെന്നും രാഹുൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്