ബെംഗളൂരു : യുവഡോക്ടർ കൃതിക റെഡ്ഡിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. ഭർത്താവായ ഡോ.മഹേന്ദ്ര റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു.കൃതിക മരിച്ച് ആറ് മാസത്തിനു ശേഷമാണ് മഹേന്ദ്ര റെഡ്ഡി അറസ്റ്റിലാകുന്നത്.
കഴിഞ്ഞ ഏപ്രിൽ 21-ാം തീയതിയായിരുന്നു കൃതികയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് പറഞ്ഞായിരുന്നു കൃതികയെ ഭർത്താവ് ആശുപത്രിയിൽ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കൃതിക മരിച്ചിരുന്നു.
അസ്വാഭാവിക മരണത്തിന് മാറത്തഹള്ളി പൊലീസ് കേസെടുത്തിരുന്നു.കൃതികയുടെ മരണത്തിനു പിന്നാലെ ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചിരുന്നു.ഇൻജക്‌ഷൻ ട്യൂബ്, കാനുല സെറ്റ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ സംശയാസ്പദ സാഹചര്യത്തിൽ ഇവിടെ നിന്നു ലഭിച്ചു.കൃതികയുടെ ആന്തരികാവയവങ്ങളിൽ നിന്നുള്ള സാംപിളുകളും പരിശോധനക്കയച്ചു. ഇതിൽ നിന്നാണ് പ്രൊപോഫോൾ എന്ന ശക്തിയേറിയ അനെസ്തെറ്റിക് മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഈ റിപ്പോർട്ട് വന്നതോടെ മരുമകനെ സംശയമുണ്ടെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണിപ്പാലില്‍ നിന്ന് മഹേന്ദ്ര റെഡ്ഡിയെ കസ്റ്റഡിയിലെടുത്തത്.ഇതുവരെ കണ്ടെത്തിയ തെളിവുകൾ എല്ലാം മഹേന്ദ്രനെതിരാണെന്നാണ് പോലീസ് പറയുന്നത്. കൃതികയുടെ മരണം സ്വഭാവിക മരണം എന്ന് വരുത്തിതീർക്കാൻ ഇയാൾ ശ്രമിച്ചതായാണ് പോലീസ് പറയുന്നത്.കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പ്രതികരിച്ചു. എന്താണ് കൊലപാതകത്തിനു കാരണം എന്നത് വിശദമായ അന്വേഷണത്തിനു ശേഷമേ പറയാൻ പറ്റുവെന്നും, പ്രതിയെ നിലവിൽ ചോദ്യം ചെയ്ത് വരികയാണ് എന്നും പോലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്