ഡല്‍ഹി: അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.കെ യാദവിന്‍റെ വിദ്വേഷ പ്രസംഗത്തില്‍ രാഷ്ട്രപതിക്ക് പരാതി .
യാദവിന്‍റെ വിവാദ പരാമർശത്തിനെതിരെ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ രംഗത്തെത്തിയിരുന്നു. വിദ്വേഷ പ്രസംഗമാണ് ജഡ്ജി നടത്തിയതെന്നും സുപ്രിം കോടതി ഇടപെടണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
അലഹബാദ് ഹൈക്കോടതി ലൈബ്രറി ഹാളില്‍ വിശ്വഹിന്ദു പരിഷത്ത് ലീഗല്‍ സെല്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജസ്റ്റിസിന്‍റെ വിവാദപരാമര്‍ശം.
“ഇത് ഹിന്ദുസ്ഥാൻ ആണെന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല, ഹിന്ദുസ്ഥാനിൽ (ഇന്ത്യയിൽ) താമസിക്കുന്ന ബഹുസംഖ്യക്കാരുടെ (ഭൂരിപക്ഷത്തിൻ്റെ) ആഗ്രഹത്തിനനുസരിച്ച് ഈ രാജ്യം പ്രവർത്തിക്കും. ഇതാണ് നിയമം. ഒരു ഹൈക്കോടതി ജഡ്ജി എന്ന നിലയിലാണ് ഇത് പറയുന്നതെന്ന് പറയാൻ കഴിയില്ല.
നിയമം, വാസ്തവത്തിൽ, ഭൂരിപക്ഷം അനുസരിച്ച് പ്രവർത്തിക്കുന്നു. കുടുംബത്തിൻ്റെയോ സമൂഹത്തിൻ്റെയോ പശ്ചാത്തലത്തിൽ നോക്കുക…ഭൂരിപക്ഷത്തിൻ്റെ ക്ഷേമത്തിനും സന്തോഷത്തിനും എന്ത് പ്രയോജനം ലഭിക്കുന്നുവോ അത് മാത്രമേ സ്വീകരിക്കൂ” എന്നാണ് ജസ്റ്റിസ് യാദവ് പരാമർശം നടത്തിയത്. ഏകീകൃത സിവിൽ കോഡിൻ്റെ ഭരണഘടനാപരമായ ആവശ്യകത’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു പരാമർശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്