ചെന്നൈ: ടിവികെ ജനറൽ ബോഡി വിളിച്ച് അധ്യക്ഷൻ വിജയ്. അടുത്ത മാസം അഞ്ചിന് മഹാബലിപുരത്താണ് യോഗം നടക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അടുത്ത ചുവട് കരുതലോടെയും ആലോചിച്ചും വേണമെന്ന് വിജയ് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം യോഗത്തില്‍ ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും പ്രവർത്തകർക്കുള്ള തുറന്ന കത്തിൽ വിജയ് വ്യക്തമാക്കുന്നു. പാർട്ടിയെ താഴ്ത്തിക്കെട്ടാനും അപകീർത്തിപ്പെടുത്താനും പലരും ശ്രമിച്ചിട്ടും ജനങ്ങൾ ടിവികെയ്ക്കൊപ്പം നിന്നു എന്ന് വിജയ് അണികൾക്ക് അയച്ച കത്തിൽ പറഞ്ഞു. നമ്മുടെ മാതൃഭൂമിയായ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തേണ്ട സമയമാണിത്. ജനങ്ങളുടെ പിന്തുണ നിലനിൽക്കുന്നിടത്തോളം കാലം ഈ യാത്രയെ തടയാൻ ആർക്കും കഴിയില്ലെന്നും വിജയ് കത്തിലൂടെ പറഞ്ഞു.
പാർട്ടിയുടെ പ്രധാന പ്രമേയങ്ങൾ, വരാനിരിക്കുന്ന പ്രവർത്തനങ്ങൾ, സംഘടനാപരമായ പുനഃസംഘടന ഉൾപ്പെടെയുള്ള ഭാവി തന്ത്രങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം. കരൂർ ദുരന്തത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ടിവികെ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
