തമിഴ്നാട്: തിരുനെൽവേലിയിൽ കൊലക്കേസ് പ്രതി പൊലീസ് വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. തിരുനെൽവേലി തിരുഭുവൻ സ്വദേശി പേച്ചുദരൈയാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചന്ദ്രുവിനെ പൊലീസ് അറസ്റ്റു ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
നടുറോഡിൽ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടി ഏറ്റത്. റോഡ് നിർമാണ തൊഴിലാളിയായ വിരുദുനഗർ സ്വദേശി കറപ്പസ്വാമിയെ കൊലപ്പെടുത്തിയ ശേഷം, സമീപത്തുണ്ടായിരുന്ന കാറിൻ്റെ ഗ്ളാസും പ്രതികൾ തകർത്തു. തുടർന്ന് സർക്കാർ ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ വെട്ടാനും ശ്രമിച്ചു എന്നും റിപ്പോർട്ട് ഉണ്ട്.
തുടർന്ന് അക്രമം തടയാൻ ശ്രമിച്ച പൊലിസ് കോൺസ്റ്റബിൾ സെന്തിൽ കുമാറിനെയും പ്രതികൾ വെട്ടി. ഇതേതുടർന്നാണ് കൂടുതൽ പൊലീസ് സംഘമെത്തി പേച്ചുദുരയെ കാലിന് വെടിവെച്ച് പിടികൂടിയത്. തിരുനെൽവേലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് പ്രതി മരിച്ചത്. എൻകൗണ്ടർ അല്ലെന്നും വെടിവച്ചത് കാലിന് മാത്രമാണെന്നും പൊലീസ് വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്