ബെംഗളൂരു: വിനോദത്തിനായി സുഹൃത്ത് വാഹനത്തിൻ്റെ ഇലക്ട്രിക് ബ്ലോ ഡ്രയർ നോസൽ മലദ്വാരത്തിൽ കയറ്റി പൊട്ടിച്ചതിനെ തുടർന്ന് വൻകുടൽ പൊട്ടി യുവാവ് മരിച്ചു.24 കാരനായ യോഗേഷ് (ആണ് മരിച്ചത്. പ്രതി മുരളി (25)യെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മാർച്ച് 25ന്, യോഗേഷ്, മുരളി ജോലി ചെയ്യുന്ന സിഎൻഎസ് ബൈക്ക് സർവീസ് സെൻ്റർ യോഗേഷ് സന്ദർശിച്ചിരുന്നു.ഇവിടെ വെച്ച് മോട്ടോർബൈക്ക് കഴുകൽ പൂർത്തിയാക്കിയ ശേഷം, കാറുകൾ ഉണക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് ബ്ലോ ഡ്രയർ ഉപയോഗിച്ച് ഇരുവരും കളിക്കാൻ തുടങ്ങി. യോഗേഷിൻ്റെ മുഖത്തും മുതുകിലും അവസാനം മലദ്വാരത്തിലും മുരളി ബ്ലോ ഡ്രയർ ഉപയോഗിച്ചു
എന്നാൽ ചൂട് അരിച്ചെടുത്ത വായു മലദ്വാരം വഴി ശരീരത്തിലെത്തിയതോടെ വയർ വികസിക്കുകയും യോഗേഷ് കുഴഞ്ഞുവീഴുകയും ചെയ്തു. ഇയാളെ ഉടൻ തന്നെ മുരളി ആശുപത്രിയിൽ എത്തിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പിന്നാലെ മരുന്നിനോട് പ്രതികരിക്കാതെ യോഗേഷ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.
ബംഗളൂരുവിൽ ഡെലിവറി ഏജൻ്റായി ജോലി ചെയ്തിരുന്ന യോഗേഷ് വിജയപുര സ്വദേശിയാണെന്ന് പോലീസ് അറിയിച്ചു.മുത്തശ്ശിക്കൊപ്പം തനിസാന്ദ്രയിലാണ് ഇയാൾ താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 (കുറ്റകരമായ നരഹത്യ) പ്രകാരം സാമ്പിഗെഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുരളി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.എന്നാൽ യോഗേഷിൻ്റെ അവയവങ്ങൾക്ക് എങ്ങനെ ക്ഷതമേറ്റു എന്നറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ENGLISH SUMMARY: Prank Goes Wrong: Friend Blows Hot Air Into Bengaluru Man's Rectum For Fun, Causing Tragic Death
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്