ബസിന്റെ ഫുട്‌ബോർഡിൽ നിന്ന് യാത്ര ചെയ്യവേ റോഡിൽ വീണു; ലോറി കയറി 4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം 

MARCH 12, 2024, 12:34 PM

ചെങ്കൽപ്പേട്ട്: ബസിന്റെ ഫുട്‌ബോർഡിൽ നിന്ന് യാത്ര ചെയ്യവേ റോഡിൽ വീണ് ലോറി കയറിയിറങ്ങി നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് ചെങ്കൽപ്പേട്ടിലാണ് സംഭവം ഉണ്ടായത്. ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് രാവിലെ ചെന്നൈ - തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് സംഭവം.

മോനിഷ്, കമലേഷ്, ധനുഷ് എന്നിവർ അപകടസ്ഥലത്ത് വച്ചും രഞ്ജിത്ത് എന്ന വിദ്യാർത്ഥി ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

വിദ്യാർത്ഥികൾ ബസിന്റെ ഫുട്‌ബോർഡിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ചെറുതായി തട്ടി, തുടർന്ന് വെട്ടിച്ച് മാറ്റുന്നതിനിടെയാണ് ഫുട്‌ബോർഡിൽ നിന്നവർ പുറത്തേക്ക് തെറിച്ച് വീണത്. മരിച്ച നാല് വിദ്യാർത്ഥികളുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam