സാരിയെ ചൊല്ലി തർക്കം; വിവാഹത്തിന് ഒരു മണിക്കൂർ മുമ്പ് പ്രതിശ്രുത വരൻ വധുവിനെ കൊലപ്പെടുത്തി

NOVEMBER 16, 2025, 3:35 AM

അഹമ്മദാബാദ് : വിവാഹത്തിന് ഒരു മണിക്കൂർ മുമ്പ് വധുവിനെ പ്രതിശ്രുത വരൻ കൊലപ്പെടുത്തി.സോണി ഹിമ്മത് റാത്തോഡിനെ പ്രതിശ്രുത വരനായ സജൻ ബറയ്യ ആണ് കൊലപ്പെടുത്തിയത്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗുജറാത്തിലെ ഭാവ്‌നഗർ നഗരത്തിൽ, ടെക്രി ചൗക്കിനടുത്തുള്ള പ്രഭുദാസ് ലേക്ക് ഏരിയയിലാണ് ദാരുണമായ കൊലപാതകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെയായിരുന്ന മുഖ്യ ചടങ്ങ് നടക്കേണ്ടിയിരുന്നത്.

വിവാഹത്തിന് ഒരു മണിക്കൂർ മുൻപ്, ഇരുവരും തമ്മിൽ സാരിയുടെയും പണത്തിന്റെയും പേരിൽ തർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ സജൻ, സോണിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയും തല ചുമരിൽ ഇടിച്ച് തകർക്കുകയും ചെയ്തു. ആക്രമണത്തിൽ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതി വീട് തകർക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

vachakam
vachakam
vachakam

യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്.ശനിയാഴ്ച സജൻ അയൽവാസിയുമായും വഴക്കുണ്ടാക്കിയിരുന്നു. ഇയാൾക്കെതിരെ അയൽവാസി പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയെ പിടികൂടാൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.




 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam