ഫെയ്ഞ്ചല്‍ലില്‍ പൊലിഞ്ഞത് ഒന്‍പത് ജീവന്‍:  കേരളത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

DECEMBER 2, 2024, 12:21 AM

ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റില്‍ വലഞ്ഞ് തമിഴ്‌നാടും പുതുച്ചേരിയും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി കനത്ത മഴയില്‍ ഒന്‍പത് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പുതുച്ചേരിയിലും വിഴുപ്പുറത്തും വെള്ളപ്പൊക്കത്തില്‍ ജനം വലഞ്ഞു.

കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തില്‍ വിവിധ ജില്ലകളില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട് ജില്ലയില്‍ ട്യുഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളെ അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ മുഴുവന്‍ അങ്കണവാടി, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍, മദ്രസ, കിന്‍ഡര്‍ഗാര്‍ട്ടന്‍ എന്നിവയ്ക്കും അവധി ബാധകമാണ്. പൂര്‍ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റം ഉണ്ടാകില്ല.

പുതുച്ചേരിയില്‍ ദുരിതപ്പെയ്ത്തില്‍ നിരവധി വീടുകളിലടക്കം വെള്ളം കയറി. പ്രധാന ബസ് ഡിപ്പോയിലും വെള്ളം കയറിയിട്ടുണ്ട്. സബ് സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധവും താറുമാറായി. പുനസ്ഥാപനം കടുത്ത വെല്ലുവിളിയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പുതുച്ചേരിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാംപുകളാക്കുമെന്നു ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

വിഴുപ്പുറത്തും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. കടലൂര്‍, കള്ളക്കുറിച്ചി ജില്ലകളില്‍ ഏക്കര്‍ കണക്കിനു കൃഷി നശിച്ചു. തിരുവണ്ണാമലയില്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയുടെ ചുറ്റുമതില്‍ തകര്‍ന്ന് വെള്ളം അകത്തേക്ക് കയറി.

ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ അടുത്ത നാല് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴ കനക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ വയനാട് ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍ തിങ്കള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും റെഡ് അലേര്‍ട്ടാണ്. റെഡ് അലേര്‍ട്ട് നല്‍കിയിട്ടുള്ള നാല് ജില്ലകള്‍ ഒഴിച്ച് മറ്റ് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam