ഡൽഹി: മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു.
ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലായിരുന്നു അന്ത്യം.
1971 മുതൽ സുപ്രീംകോടതി അഭിഭാഷകനായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പത്മ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച വ്യക്തിത്വമാണ് ഫാലി എസ് നരിമാൻ.
19 വർഷം ഇന്ത്യൻ ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു. 1972 മുതൽ 75 വരെ അഡീഷനൽ സോളിസിറ്റർ ജനറലായി സേവനം അനുഷ്ഠിച്ചു. സുപ്രീംകോടതി ജഡ്ജായിരുന്ന റോഹിൻടൺ നരിമാൻ ആണ് മകൻ.
1999 മുതൽ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്