സര്‍ക്കാര്‍ ജോലികളിലേക്കുള്ള യോഗ്യത മാനദണ്ഡങ്ങളില്‍ ഇടയ്ക്ക് വച്ച് മാറ്റം വരുത്തരുത്; നിര്‍ദേശവുമായി സുപ്രീം കോടതി

NOVEMBER 8, 2024, 12:06 PM


ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന നടപടികള്‍ ആരംഭിച്ച ശേഷം യോഗ്യത മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി. ഇത്തരം യോഗ്യത മാനദണ്ഡങ്ങള്‍ ഇടയ്ക്ക് വച്ച് മാറ്റുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പിഎസ് നരസിംഹ, പങ്കജ് മിത്തല്‍, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സര്‍ക്കാര്‍ ജോലികളിലേക്ക് നിയമന നടപടികള്‍ ഉദ്യോഗാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കണം. നിയമന നടപടികള്‍ക്കായി പരസ്യത്തില്‍ നല്‍കിയ മാനദണ്ഡം പാതിവഴിയില്‍ തിരുത്തരുത്. നിയമന ഏജന്‍സി ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതും ഭരണഘടന വിരുദ്ധമാണ്. നിയമനം സുതാര്യമായും വിവേചനരഹിതമായുമായിരിക്കണമെന്നും ബെഞ്ച് പറഞ്ഞു.

നിയമനങ്ങള്‍ ഇടയ്ക്ക് വച്ച് മാറ്റുന്നത് ശരിയല്ലെന്നും നിയമന ചട്ടങ്ങള്‍ ഏകപക്ഷീയമാവരുതെന്നും അത് ഭരണഘടനയുടെ അനുച്ഛേദം 14 അനുസരിച്ച് വേണമെന്നും കോടതി നിര്‍ദേശിച്ചു. വിശദമായ വിധി പിന്നീട് പറയുമെന്നും ബെഞ്ച് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam