പിടിതരാതെ കെജ്‌രിവാൾ;  ഒമ്പതാം തവണയും സമൻസ് അയച്ച്‌ ഇ.ഡി

MARCH 17, 2024, 2:11 PM

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഒമ്പതാം തവണയും സമൻസ് അയച്ച്‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മാർച്ച്‌ 21ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ്. 

 മദ്യനയ കേസില്‍ സഹകരിക്കുന്നില്ലെന്ന ഇ.ഡിയുടെ പരാതിയെ തുടർന്ന് ശനിയാഴ്ച ഡല്‍ഹി കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണിത്.

മദ്യനയ കേസില്‍ ഇഡി നല്‍കിയ സമൻസ് പാലിക്കുന്നില്ലെന്ന ഇ.ഡിയുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ ഇന്നലെ കോടതിയില്‍ നേരിട്ട് ഹാജരാകുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

ഇപ്പോള്‍ വിഷയം കോടതിയില്‍ ആയതിനാല്‍ ഇ.ഡിയുടെ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്ന അന്വേഷണം നടക്കുമെന്ന് എഎപി മന്ത്രി അതിഷി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇ.ഡി. തൃപ്തരാകാതെ ഇന്ന് മുഖ്യമന്ത്രിക്ക് വീണ്ടും സമൻസ് അയച്ചിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam