മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. വോട്ടെടുപ്പ് നവംബർ രണ്ടോ മൂന്നാം വാരമോ നടക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ദീപാവലി ഒക്‌ടോബർ 29 മുതൽ നവംബർ 3 വരെയുള്ള അഞ്ച് ദിവസത്തെ വരാനിരിക്കുന്ന ഉത്സവങ്ങളെ മനസ്സിൽ വെച്ചുകൊണ്ട് ഒരു തീയതി പ്രഖ്യാപിക്കാൻ ആണ് സാധ്യത എന്നാണ് പുറത്തു വരുന്ന വിവരം.
മഹാരാഷ്ട്രയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ബിഹാറി ഇലക്‌ടർമാർ അവരുടെ ജന്മനാട്ടിലേക്ക് താൽക്കാലികമായി അവധി ദിനങ്ങളിൽ പോകാൻ സാധ്യത ഉള്ളതും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കും എന്നാണ് സൂചന.
അതുകൊണ്ട് തന്നെ നവംബർ രണ്ടാം വാരത്തിൻ്റെ അവസാനത്തോടെ സംസ്ഥാനങ്ങളിൽ പോളിംഗ് ആരംഭിക്കാൻ തീരുമാനിച്ചേക്കാം എന്നാണ് പുറത്തു വരുന്ന വിവരം. ഇത്തരത്തിൽ തീയതി തീരുമാനിച്ചാൽ വോട്ടർമാർക്ക് തങ്ങളുടെ നാട്ടിലെ ആഘോഷങ്ങൾക്ക് ശേഷം വോട്ട് രജിസ്റ്റർ ചെയ്ത സ്ഥലത്തേക്ക് മടങ്ങാൻ മതിയായ സമയം നൽകും.
വയനാട്ടിലെയും ബസിർഹട്ടിലെയും ലോക്‌സഭാ സീറ്റുകൾക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലായി 45-ലധികം നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരിക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട് .
മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26-ന് അവസാനിക്കുമ്പോൾ, ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി 5-ന് അവസാനിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്