ബെംഗളൂരു: അഞ്ച് മന്ത്രിമാരുടെ മക്കൾക്ക് ഉൾപ്പെടെ കോൺഗ്രസ് നേതാക്കളുടെ ബന്ധുക്കൾക്ക് ലോക്സഭാ സീറ്റ് നൽകിയത് വോട്ടർമാരുടെ അഭിപ്രായം മാനിച്ചാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അല്ലാതെ കോൺഗ്രസിൽ കുടുംബാധിപത്യമില്ലെന്നുംഅദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണി കലബുറഗിയിലും ഖനി മന്ത്രി എസ്.എസ്.മല്ലികാർജുന്റെ ഭാര്യ പ്രഭ മല്ലികാർജുൻ ദാവനഗെരെയിലും മത്സരിക്കുന്നുണ്ട്.
പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ സഹോദരി ഗീത ശിവരാജ്കുമാർ ശിവമൊഗ്ഗയിലെയും രാജ്യസഭാ മുൻ ഉപാധ്യക്ഷൻ കെ.റഹ്മാൻ ഖാന്റെ മകൻ മൻസൂർ അലി ഖാൻ ബെംഗളൂരു സെൻട്രലിലെയും കോൺഗ്രസ് സ്ഥാനാർഥികളാണ്.
അതോടൊപ്പം പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോഡി), വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ രവീന്ദ്ര ഹെബ്ബാൾക്കർ (ബെളഗാവി), ടെക്സ്റ്റൈൽ മന്ത്രി ശിവാനന്ദ പാട്ടീലിന്റെ മകൾ സംയുക്ത എസ്.പാട്ടീൽ (ബാഗൽക്കോട്ട്), വനം മന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ (ബീദർ), ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി (ബെംഗളൂരു സൗത്ത്) എന്നിവരെ കോൺഗ്രസ് കളത്തിലിറക്കിയതു മുതൽ കുടുംബാധിപത്യ, സ്വജനപക്ഷപാത ആരോപണം ഉയർത്തി ബിജെപിയും ദളും രംഗത്തുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്