'ടെലിവിഷൻ വിവരമില്ലാത്ത പെട്ടി, ഭാവി ഒടിടിയിൽ'; 3 വർഷത്തിനുള്ളിൽ ഐപിഎൽ ഉയരങ്ങളിലേക്ക് കുതിക്കുമെന്ന് ലളിത് മോദി

JUNE 5, 2026, 4:29 AM

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) വരും വർഷങ്ങളിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമെന്നും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ ടി20 ലീഗിന്റെ വ്യാപ്തി രണ്ടിരട്ടിയായി വർദ്ധിക്കുമെന്നും ഐപിഎൽ സ്ഥാപകൻ ലളിത് മോദി.

ക്രിക്കറ്റ് ആസ്വാദനത്തിന്റെ ഭാവി പരമ്പരാഗത ടെലിവിഷൻ ചാനലുകളിലല്ല, മറിച്ച് ഡിജിറ്റൽ ഒടിടി  പ്ലാറ്റ്‌ഫോമുകളിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഐപിഎല്ലിന്റെ ഭാവി സാധ്യതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐപിഎൽ കാഴ്ചക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടായെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കവെ, ഇത് ടൂർണമെന്റിനോടുള്ള താല്പര്യം കുറഞ്ഞതുകൊണ്ടല്ല, മറിച്ച് ജനങ്ങളുടെ ദൃശ്യസംസ്കാരത്തിൽ വന്ന മാറ്റം കൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി:

vachakam
vachakam
vachakam

"ടെലിവിഷനിൽ കാഴ്ചക്കാരുടെ എണ്ണം കുറയുന്നുണ്ട്. കാരണം ടെലിവിഷൻ എന്നത് ഒരു 'ഡംബ് ബോക്സ്'  ആണ്. ഇപ്പോൾ എല്ലാം ആളുകളുടെ കൈവെള്ളയിലാണ്. എല്ലാം ഒടിടിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്, ഇത് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതുമാണ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ ഒടിടി വളരുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ക്രിക്കറ്റിൽ താല്പര്യമുള്ള 100 കോടി ജനങ്ങളുണ്ട്, അവർ യാത്രകളിലും മറ്റും തങ്ങളുടെ ഫോണുകളിലാണ് കളി കാണുന്നത്.

നിലവിലെ റേറ്റിംഗ് സംവിധാനങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ യഥാർത്ഥ കാഴ്ചക്കാരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും, ഡിജിറ്റൽ മാധ്യമങ്ങളിൽ ആരൊക്കെ, എപ്പോഴൊക്കെ കളി കാണുന്നു എന്ന കൃത്യമായ വിവരങ്ങൾ  ലഭ്യമാക്കുന്ന പുതിയ അളവുകോലുകൾ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam