വിവാദങ്ങൾക്ക് അവസാനം; കെ പൊന്മുടി തമിഴ്‌നാട് മന്ത്രിയായി അധികാരമേറ്റു; സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഗവർണർ

MARCH 22, 2024, 4:33 PM

ചെന്നൈ: വിവാദങ്ങൾക്കൊടുവിൽ ഡി എം കെ നേതാവ് കെ പൊന്മുടി തമിഴ്‌നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതായി റിപ്പോർട്ട്. തമിഴ്‌നാട് ഗവർണർ ആർ എൻ രവിയാണ് പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിട്ടാണ് പൊന്മുടി സത്യപ്രതിജ്ഞ ചെയ്തത്. 

അതേസമയം സർക്കാരുമായി ഏറെക്കാലമായി അകന്നുനിന്നിരുന്ന ഗവർണർ ഇന്ന് മുഖ്യമന്ത്രിയടക്കമുള്ളവരുമായി സൗഹൃദ സംഭാഷണം നടത്തി. പൊന്മുടിയെ അഭിനന്ദിക്കുകയും ചെയ്തു ആർ എൻ രവി.  ഇന്നലെ സുപീം കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് ഗവർണറുടെ നടപടി.

പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് സർക്കാരിന്‍റെ നിർദേശം ഇന്നലെവരെ ഗവർണർ അംഗീകരിച്ചിരുന്നില്ല. വിഷയത്തിൽ ഇന്നലെ സുപ്രീം കോടതി രൂക്ഷ വിമർശനമാണ് ഗവർണർക്കെതിരെ നടത്തിയത്. മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവർണർക്ക് എങ്ങനെ പറയാനാകുമെന്നതടക്കമുള്ള ചോദ്യം ഇന്നലെ സുപ്രീം കോടതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ നിലപാട് മാറ്റിയ ഗവർണർ പൊന്മുടിയെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam