ഹൈദരാബാദ്: യുഎസ് വിസ തള്ളിയതില്‍ മനംനൊന്ത് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കെ രോഹിണി(35)യാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച പത്മറാവു നഗറിലെ വസതിയിലായിരുന്നു ദാരുണ സംഭവം ഉണ്ടായത്.
അതേസമയം ഒമ്പത് വര്‍ഷം മുമ്പ് റഷ്യയില്‍ നിന്നാണ് രോഹിണി എംബിബിഎസ് പൂര്‍ത്തിയാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. യുഎസില്‍ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യണമെന്ന് രോഹിണി വളരെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. യോഗ്യതാ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ ഏകദേശം എട്ട് വര്‍ഷത്തോളം ചെലവഴിച്ചു. നല്ല മാര്‍ക്കു നേടിയിരുന്നു. പിന്നീട് വിദേശത്തേക്ക് പോകാന്‍ അവസരം ലഭിച്ചു.
എന്നാല്‍ രണ്ട് മാസം മുമ്പ് അവരുടെ വിസ നിരസിക്കപ്പെടുകയായിരുന്നു. ഇത് രോഹിണിയെ മാനസിക ബുദ്ധിമുട്ടിലാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
