ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെത്തുടര്‍ന്ന് സി.ജെ.പി ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സംഘടിപ്പിച്ച വിജയാഘോഷം വന്‍ വിവാദത്തിലേക്ക്. നേതാക്കളും പ്രധാന സംഘാടകരും നൃത്തം ചെയ്തും ഭക്ഷണം കഴിച്ചും ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഘടനയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. Seriously? —
Mahesh Jethmalani (@JethmalaniM) July
27, 2026
സമരത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ പോലീസ് നടപടി നേരിടുകയും ജയിലിലാവുകയും ചെയ്ത പശ്ചാത്തലത്തില്‍, ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ സംഘടിപ്പിച്ച ഈ ആഘോഷം വഞ്ചനാപരമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ശനിയാഴ്ച വൈകീട്ട് സമരവിജയം പ്രഖ്യാപിച്ച് പ്രമുഖ നേതാക്കള്‍ ജന്തര്‍മന്തറില്‍നിന്ന് മടങ്ങിയതോടെ, കൃത്യമായ യാത്രാ സൗകര്യമോ തലചായ്ക്കാന്‍ ഇടമോ ഇല്ലാതെ സാധാരണക്കാരായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ വഴിയാധാരമായെന്ന പരാതികളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
The CJP leadership throwing a victory
party at a hotel! After Delhi witnessed days of violence, these
so-called youth activists switched on the music and began dancing.
More serious questions:
Who funded the
travel, food, accommodation, equipment and logistics… pic.twitter.com/KSl4GIu0gr
Everyone deserves
to unwind and celebrate after a hard day’s work. But there is a time and
a place for it.
എന്നാല്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞ സി.ജെ.പി വക്താവ് സൗരവ് ദാസ്, പുതിയ തലമുറയുടെ പ്രതിഷേധ രീതികള്‍ പരമ്പരാഗത രീതികളില്‍ നിന്നും വേറിട്ടതാണെന്ന് പ്രതികരിച്ചു. കോള്‍ഡ് കോഫി കുടിച്ചും നൃത്തം ചെയ്തും പ്രതിഷേധിക്കാനും വിജയം ആഘോഷിക്കാനും ഈ തലമുറയ്ക്ക് അറിയാമെന്നും, പഴഞ്ചന്‍ ചിന്താഗതിക്കാരായ ആളുകള്‍ക്ക് ഇതേക്കുറിച്ച് പരാതികള്‍ മാത്രമേ ഉന്നയിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
When a movement is presented as a
fight for justice for students, including those whose deaths by suicide
are invoked as its moral foundation, scenes of dancing and what… pic.twitter.com/vIz35PtYcn
—
Amit Malviya (@amitmalviya) July
27, 2026
അതേസമയം സംഭവത്തില്‍ സി.ജെ.പിയുടെ ഇരട്ടത്താപ്പ് പുറത്തുവന്നിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. സാധാരണക്കാരായ വിദ്യാര്‍ഥികളെ തെരുവിലിറക്കി നേതാക്കള്‍ ഡല്‍ഹിയിലെ ആഡംബര ഹോട്ടലുകളില്‍ ആഘോഷം നടത്തുകയാണെന്നും, ഇത്രയും ഉയര്‍ന്ന തുക ചെലവഴിച്ചുള്ള ആഘോഷങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
