ഡല്‍ഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ. നാലുശതമാനം വർധിപ്പിച്ചേക്കുമെന്ന് സൂചന. ഡി.എ. നാലു ശതമാനം വർധിപ്പിക്കാനുള്ള ശുപാർശ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓണ്‍ എക്കണോമിക് അഫയേഴ്സ് (സി.സി.ഇ.എ.) അംഗീകരിക്കുമെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം നാലു ശതമാനം വർധന നിലവില്‍ വരുന്നതോടെ ഡി.എയും ഡി.ആറും (ഡിയർനെസ് റിലീഫ്) അൻപതു ശതമാനമായി ഉയരും. പ്രതിവർഷം രണ്ടുതവണയാണ് ഡി.എയും ഡി.ആറും വർധിപ്പിക്കുക. രാജ്യത്തിന്റെ സി.പി.ഐ.-ഐ.ഡബ്യൂ (കണ്‍സ്യൂമർ പ്രൈസ് ഇൻഡക്സ് ഫോർ ഇൻഡസ്ട്രിയല്‍ വർക്കേഴ്സ്)-ൻറെ അടിസ്ഥാനത്തിലാണ് ഡി.എ., ഡി.ആർ. വർധന നിശ്ചയിക്കുന്നത്.
ഒടുവില്‍ ജീവനക്കാരുടെ ഡി.എ. വർധിപ്പിച്ചത് 2023 ഒക്ടോബറിലായിരുന്നു. അന്ന് നാല് ശതമാനം വർധിപ്പിച്ചതോടെ ഡി.എ. 46 ശതമാനമായി ഉയർന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്