ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെ നിരന്തരം വിമർശിച്ച ആചാര്യ കൃഷ്ണയ്‌ക്കെതിരെ നടപടിയുമായി നേതൃത്വം. തുടർച്ചയായി പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ലഖ്‌നൗവിൽ നിന്ന് ആചാര്യ കൃഷ്ണം മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അദ്ദേഹം അടുത്തിടെ നിരവധി പ്രസ്താവനകൾ നടത്തിയിരുന്നു.
രാമക്ഷേത്രം യാഥാർഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ആചാര്യ കൃഷ്ണൻ അടുത്തിടെ രംഗത്തെത്തിയിരുന്നു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്ത കോൺഗ്രസ് നടപടിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.
തുടർച്ചയായ അച്ചടക്ക ലംഘനം നടത്തുന്ന സാഹചര്യത്തില്‍ ആചാര്യ കൃഷ്ണത്തിനെതിരായി നടപടിയെടുക്കാനുള്ള യു.പി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശുപാർശ അംഗീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ശുപാർശയുടെ അടിസ്ഥാനത്തില്‍ ആറ് വർഷത്തേക്ക് അദ്ദേഹത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്