ദില്ലി: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. തിങ്കളാഴ്ച രാത്രി കുളു ജില്ലയിലെ നിർമണ്ട് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.
മേഘവിസ്ഫോടനത്തിൽ നാല് ജീവൻ നഷ്ടമായി. മരിച്ചവർ നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചൽ പ്രദേശിലേക്ക് പുറപ്പെട്ടു. ശേഷം പഞ്ചാബിലെ പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കും.
പഞ്ചാബിൽ ഏറ്റവും കൂടുതൽ നാശം വിതച്ച ഗുരുദാസ്പുർ ജില്ലയിൽ ആകും മോദി ആദ്യം എത്തുക. ദുരിതബാധിതരെയും കർഷകരെയും മോദി നേരിട്ട് കാണും. ദുരിതശ്വാസ പാക്കേജിന്റെ പ്രഖ്യാപനം അതിന് പിന്നാലെ ഉണ്ടാകുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്