ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് യാത്രയയപ്പ് നല്‍കി ജഡ്ജിമാരും അഭിഭാഷകരും.
അശരണരെ സേവിക്കുന്നതിനെക്കാള്‍ മഹത്തരമായ മറ്റൊന്നുമില്ല. എല്ലാ ദിവസവും കോടതിയില്‍ പുതിയ കാര്യങ്ങളാണ് പഠിച്ചുവന്നിരുന്നത്.
സമൂഹത്തെ എങ്ങനെയെല്ലാം സേവിക്കണമെന്ന് പഠിപ്പിക്കുന്നതായിരുന്നു കോടതിയിലെ ഓരോ ദിവസവുമെന്നും ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു.
കുട്ടിക്കാലം മുതല്‍ക്കേ കോടതി നടപടികള്‍ കണ്ടു മനസ്സിലാക്കിയിരുന്ന വ്യക്തിയാണ് താന്‍ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് യാത്രയയപ്പ് പ്രസംഗത്തില്‍ പറഞ്ഞു.
നീതി നിര്‍വണത്തില്‍ സമ്പൂര്‍ണ്ണ നിഷ്പക്ഷത പുലര്‍ത്തിയ വ്യക്തി എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ചന്ദ്രചൂഡിനൊപ്പം ഉള്ള ഓര്‍മ്മകള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചു.
അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച കേസിലെ നിര്‍ണ്ണായക വിധിയായിരുന്നു ചന്ദ്രചൂഡിന്റെ ഔദ്യോഗിക ദിനത്തിലെ അവസാന വിധി.2022 നവംബര്‍ പത്തിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ചന്ദ്രചൂഡ് ചുമതലയേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്