ന്യൂഡൽഹി ∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് നവംമ്പർ 23ന് വിരമിക്കും. പിൻഗാമിയെ നിയമിക്കുന്നതിനുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടന്നു.
നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കൽ പ്രായമായ 65 ലേക്ക് എത്തുന്നതിന് ഒരു മാസം മുൻപാണ് സാധാരണ നടപടികൾ തുടങ്ങുക.
ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം തേടി നിയമമന്ത്രി കത്തു നൽകുകയാണ് ആദ്യ പടി. പിന്നാലെ, സീനിയോറിറ്റിയിൽ രണ്ടാമതുള്ള ജസ്റ്റിസ് സൂര്യകാന്തിന്റെ പേരു നിർദേശിച്ച് ചീഫ് ജസ്റ്റിസ് സർക്കാരിനു കത്ത് നൽകും.
ജസ്റ്റിസ് സൂര്യകാന്തിന്റെ പേരിനു കേന്ദ്രാനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചാൽ, നവംബർ 24ന് അദ്ദേഹം 53–ാം ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. അദ്ദേഹത്തിന് 2027 ഫെബ്രുവരി 9 വരെ (ഒരു വർഷവും 3 മാസവും) കാലാവധിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
