ചെന്നൈ: നഗരത്തിലെ പ്രമുഖ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ഇതേത്തുടർന്ന് പോലീസും ബോംബ് സ്ക്വാഡും എത്തി സ്‌കൂളുകളിൽ പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉച്ചയോടെയാണ് സ്‌കൂളുകളിൽ ബോംബ് വെച്ചിരിക്കുന്നതായി ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ സ്‌കൂൾ അധികൃതർ പോലീസിൽ വിവരമറിയിച്ചു.
ഇതിന് ശേഷം വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചു. സ്‌ഫോടക വസ്തുക്കളൊന്നും ബോംബ് സ്ക്വാഡ് കണ്ടെത്തിയില്ല. അതിനാൽ സന്ദേശം വ്യാജമാണെന്നാണ് പോലീസിൻ്റെ നിഗമനം.
ഡിഎവി ഗോപാലപുരത്തെ ചെന്നൈ പബ്ലിക് സ്‌കൂളും സെൻ്റ് മേരീസ് സ്‌കൂളും ബോംബ് ഭീഷണി സന്ദേശം ലഭിച്ച സ്‌കൂളുകളിൽ ഉൾപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്