ഡൽഹി: പടിഞ്ഞാറൻ ഏഷ്യയിലെ (മിഡിൽ ഈസ്റ്റ്) സംഘർഷാവസ്ഥയെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ, ഇന്ത്യയിലേക്കുള്ള സ്വകാര്യ ജെറ്റ് വിമാനങ്ങൾക്ക് വൻ ഡിമാൻഡ്.
ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കിയതും ആകാശപാതകളിൽ നിയന്ത്രണം വന്നതും കാരണം കുടുങ്ങിക്കിടക്കുന്ന പ്രവാസികളും കോർപ്പറേറ്റുകളും വൻതുക നൽകി ചാർട്ടേഡ് വിമാനങ്ങളെ ആശ്രയിക്കുകയാണെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
യു.എ.ഇ, ഖത്തർ, ഇറാൻ, ഇറാഖ്, കുവൈറ്റ്, ഇസ്രായേൽ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ ഫെബ്രുവരി 28 മുതൽ സിവിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ദശലക്ഷക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികളും സർവീസുകൾ വെട്ടിച്ചുരുക്കിയതോടെയാണ് സ്വകാര്യ ജെറ്റുകൾക്ക് ആവശ്യക്കാരേറിയത്.
സാധാരണ സമയത്തെ അപേക്ഷിച്ച് ചാർട്ടേഡ് വിമാനങ്ങൾക്കായുള്ള അന്വേഷണത്തിൽ 50 ശതമാനത്തോളം വർധനവുണ്ടായതായി ക്ലൗഡ് റണ്ണർ ഏവിയേഷൻ സി.ഇ.ഒ സഞ്ജീവ് സേത്തി പറഞ്ഞു. ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഒരു മിഡ്-സൈസ് ജെറ്റിന്റെ നിരക്ക് 70,000 ഡോളറിൽ നിന്ന് 1,00,000 ഡോളറായി (ഏകദേശം 84 ലക്ഷം രൂപ) ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി.
അടിയന്തരമായി നാട്ടിലെത്തേണ്ടവരും വിദേശ എംബസികളും കോർപ്പറേറ്റ് കമ്പനികളും തങ്ങളുടെ ജീവനക്കാരെ മാറ്റാനായി ഉയർന്ന തുക നൽകാനും തയ്യാറാവുകയാണ്. എന്നാൽ യുദ്ധസമാനമായ സാഹചര്യത്തിലെ പ്രവർത്തന നിയന്ത്രണങ്ങൾ കാരണം എല്ലാ ആവശ്യക്കാരെയും സഹായിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സിബിഎസ്ഇ പത്താം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷ: അവസാന തിയതി ഏപ്രില്‍ 20 തിങ്കളാഴ്ച
തമിഴ്നാട്ടിൽ നടുക്കുന്ന ദുരന്തം; പടക്കനിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 23 മരണം, അന്വേഷണത്തിന്
ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുന്നു; രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക്, ഇന്ത്യയിൽ വിലക്കയറ്റ
ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും; കപ്പലുകള്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ ഇറാന് കര്‍ശന