ജാർഖണ്ഡ്: കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപൈ സോറൻ ഉടൻ സത്യപ്രതിജ്ഞ ചെയ്തേക്കും.
സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചംപൈ സോറനെ മുഖ്യമന്ത്രിയാക്കാൻ ജാർഖണ്ഡ് മുക്തി മോർച്ച തീരുമാനിച്ചത്.
ജാര്‍ഖണ്ഡ് ടൈഗര്‍ എന്നറിയപ്പെടുന്ന ചംപൈ സോറന്‍, ഹേമന്ത് സോറന്റെ വിശ്വസ്തനാണ്. ഹേമന്ത് സോറന്‍ അറസ്റ്റിലായാല്‍ ഭാര്യ കല്‍പ്പനയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്.
എന്നാല്‍ ഇതിനെതിരെ സഹോദരന്‍ ബസന്ത് സോറനും, അന്തരിച്ച മൂത്ത സഹോദരന്റെ ഭാര്യ സീതാ സോറനും, പാര്‍ട്ടിയിലെ മറ്റ് നേതാക്കളും രംഗത്തെത്തിയതോടെയാണ് ഹേമന്ത് സോറന്‍ കളം മാറ്റി ചവിട്ടിയത്.
ചംപൈ സോറനെ മുഖ്യമന്ത്രിയാക്കി നിർദ്ദേശിച്ച് ഇന്നലെ എംഎല്‍എമാർ കത്ത് നല്‍കിയെങ്കിലും സത്യപ്രതിജ്ഞക്ക് സമയം നല്‍കാതെ പേപ്പർ പരിശോധിക്കട്ടെ എന്ന് മാത്രമാണ് ഗവർണർ മറുപടി നല്‍കിയിട്ടുള്ളത്.
81 അംഗ നിയമസഭയില്‍ മഹാസഖ്യത്തിന് 47 സീറ്റും ബിജെപി നയിക്കുന്ന പ്രതിപക്ഷത്തിന് 32 സീറ്റമാണ് ഉള്ളത്. കേവലഭൂരിപക്ഷത്തിന് 9 സീറ്റ് മതിയെന്നിരിക്കെ ജെ എം എം എംഎല്‍എമാരെ ബിജെപി പിളർത്തുമോ എന്ന ഭയം മഹാസഖ്യത്തിനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്