ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾക്ക് ലഭിക്കുന്ന നോട്ടീസുകൾ യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ചാറ്റ്‌ബോട്ടുമായി സി.ബി.ഐ.
'അഭയ്' (ABHAY) എന്ന് പേരിട്ടിരിക്കുന്ന ഈ ചാറ്റ്‌ബോട്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ഘാടനം ചെയ്യും. സി.ബി.ഐ സ്ഥാപക ഡയറക്ടർ ഡി.പി. കോഹ്‌ലിയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന 22-ാമത് ഡി.പി. കോഹ്‌ലി മെമ്മോറിയൽ ലക്ചറിലാണ് ഈ സംവിധാനം പുറത്തിറക്കുന്നത്.
സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പുകാർ വ്യാജ നോട്ടീസുകൾ അയച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നതും 'ഡിജിറ്റൽ അറസ്റ്റ്' എന്ന പേരിൽ തടങ്കലിൽ വെച്ച് കോടികൾ തട്ടിയെടുക്കുന്നതും വർദ്ധിച്ചുവരികയാണ്.
സുപ്രീം കോടതി തന്നെ അടുത്തിടെ ഇത്തരം തട്ടിപ്പുകളെ 'കൊള്ള' എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് തങ്ങൾക്ക് ലഭിക്കുന്ന നോട്ടീസിന്റെ ആധികാരികത ഉടൻ പരിശോധിക്കാൻ സഹായിക്കുന്ന 'അഭയ്' എന്ന ടൂൾ സി.ബി.ഐ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
