കാൻസർ ഉൾപ്പെടെ ജീവൻരക്ഷാ മരുന്നുകളുടെ വില കുറയും കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്

OCTOBER 8, 2026, 9:30 AM

 ദില്ലി: കാന്‍സര്‍ ഉള്‍പ്പടെയുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറഞ്ഞേക്കുമെന്ന് സൂചന. സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.   

കാന്‍സര്‍ മരുന്നുകളുടെ വിപണിയിലെ ഉയര്‍ന്ന മാര്‍ജിനുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍ക്കാര്‍ നടപടി. 2019-ല്‍ 42 കാന്‍സര്‍ മരുന്നുകളുടെ വ്യാപാര മാര്‍ജിന്‍ പരിമിതപ്പെടുത്തിയുള്ള പൈലറ്റ് പദ്ധതിയുടെ തുടര്‍ച്ചയാണ് പുതിയ നീക്കം.

പേറ്റന്റുള്ള മരുന്നുകള്‍ക്കും തീരുമാനം ബാധകമാക്കാനാണ് ശ്രമം. വ്യാപാര ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തിയേക്കും. വിതരണക്കാര്‍ക്ക് നല്‍കുന്ന വിലയ്ക്ക് മുകളിലായി വ്യാപാര മാര്‍ജിന്‍ പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. അതോടെ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് 70 ശതമാനം വരെ വിലകുറയും. വില കൂടിയ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില നിയന്ത്രണം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

vachakam
vachakam
vachakam

കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഉയർന്ന ലാഭവിഹിതവും അമിതവിലയും നിയന്ത്രിക്കണമെന്ന് അടുത്തിടെ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഈ ഇടപെടലിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഈ പുതിയ പരിധി നിലവിൽ വരുന്നതോടെ വിപണിയിലുള്ള കാൻസർ മരുന്നുകളുടെ പരമാവധി വിൽപ്പന വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഉയര്‍ന്ന വിലയുള്ള മരുന്നുകളെയാണ് ഇത്തവണ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരം മരുന്നുകളില്‍ ചെറിയൊരു അധിക മാര്‍ജിന്‍ പോലും രോഗികള്‍ നല്‍കേണ്ട വിലയില്‍ വലിയ വര്‍ധനവിന് കാരണമാകുന്നതിനാലാണ് നടപടി.

അതേസമയം, മരുന്നുകളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് വില നിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തേണ്ട മരുന്നുകളുടെ പട്ടിക തയ്യാറാക്കുന്നത്. ഇന്ത്യയില്‍ കാന്‍സര്‍ ചികിത്സയ്ക്കായി അംഗീകരിച്ചിട്ടുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ മരുന്നുകളായിരിക്കും പട്ടികയില്‍ ഉള്‍പ്പെടുത്തുക. അടുത്ത 10 ദിവസത്തിനുള്ളില്‍ നടപടി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam