മഹാരാഷ്ട്രയില്‍ ശക്തമായ മഴയില്‍ കെട്ടിടം തകർന്ന് വീണു; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

JULY 8, 2026, 9:14 AM

പൂനെ: മഹാരാഷ്ട്രയില്‍ ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡിലാണ് കെട്ടിടം തകര്‍ന്നത്. 

അവശിഷ്ടങ്ങള്‍ക്കിടയില്‍ 13-14 പേര്‍ വരെ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പിംപ്രി ചിഞ്ച്‌വാഡ്‌ അഗ്‌നിശമന സേന അറിയിച്ചിട്ടുണ്ട്. അപകടം നടന്നയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.

പിംപ്രി ചിഞ്ച്‌വാഡ്‌ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മാലിന്യ ഡിപ്പോയുടെ ഭാഗമാണ് ഈ കെട്ടിടം. നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും ദിവസവും തരംതിരിച്ച് ഇവിടെക്കാണ് എത്തിക്കുന്നത്.കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടത്തിനടുത്തുള്ള വലിയ മാലിന്യക്കൂമ്പാരം നീങ്ങിയതാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam