മുംബൈ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി.
മുംബൈയിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലാൻഡ് ചെയ്തയുടൻ നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമായിരുന്നു എന്ന് വ്യക്തമായി.
ഭീഷണി സന്ദേശം ലഭിച്ചതോടെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയിലാണ്.
പ്രോട്ടോകോൾ അനുസരിച്ച്, സർക്കാർ നിയോഗിച്ച ബോംബ് ഭീഷണി വിലയിരുത്തൽ സമിതിയെ (ബോംബ് ത്രെറ്റ് അസെസ്മെന്‍റ് കമ്മിറ്റി) ഉടൻ അറിയിച്ചു. ആവശ്യമായ എല്ലാ സുരക്ഷാ നടപടി ക്രമങ്ങളും സ്വീകരിച്ചെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
