മുംബൈ: ബോളിവുഡ് താരം സല്മാന്ഖാന് വീണ്ടും ഭീഷണി. സല്‍മാന്റേയും ലോറന്‍സ് ബിഷ്ണോയിയുടെ പേരുകള്‍ ചേര്‍ത്തുകൊണ്ടുള്ള ഒരു ഗാനമാണ് ബിഷ്ണോയ് സംഘത്തെ ചൊടിപ്പിച്ചത്. വ്യാഴാഴ്ച രാത്രി മുംബൈ ട്രാഫിക് കണ്ട്രോള് റൂമിലാണ് ഭീഷണി സന്ദേശം എത്തിയത്.
ഉത്തരവാദിയായ ഗാനരചയിതാവ് ഒരു മാസത്തിനുള്ളില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഗാനരചയിതാവിന് ഇനി പാട്ടെഴുതാന്‍ പറ്റാത്ത അവസ്ഥയാകുമെന്നും സല്മാന് ഖാന് ധൈര്യമുണ്ടെങ്കില്‍ അവരെ രക്ഷിക്കൂവെന്നും സന്ദേശത്തില്‍ പറയുന്നു.
സല്മാന്ഖാന് ഇതിനകം ബിഷ്ണോയ് സംഘത്തില്‍ നിന്നുള്ള വധഭീഷണി നേരിടുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്