ഗ്യാങ്‌ടോക്ക്: കാണാതായ മുന്‍ സിക്കിം മന്ത്രി ആര്‍സി പൗഡ്യാലിന്റെ മൃതദേഹം പശ്ചിമ ബംഗാളിലെ കനാലില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കാണാതായി ഒന്‍പത് ദിവസത്തിന് ശേഷം സിലിഗുഡിക്ക് സമീപമുള്ള ടീസ്റ്റ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പുറത്തു വരുന്ന വിവരം.
ദേഹത്ത് ഉണ്ടായിരുന്ന വാച്ച്, വസ്ത്രങ്ങള്‍ എന്നിവയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. സിക്കിമിലെ പക്യോങ് ജില്ലയിലെ ചോട്ടാ സിങ്താമില്‍ നിന്ന് ജൂലൈ ഏഴിനാണ് 80കാരനായ മുന്‍ മന്ത്രിയെ കാണാതായത്. അദ്ദേഹത്തെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
ആദ്യ സിക്കിം നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പൗഡ്യാല്‍ പിന്നീട് സംസ്ഥാന മന്ത്രിയായി. സംസ്ഥാനത്തെ ഏറെ ജനകീയനായ രാഷ്ട്രീയനേതാക്കളിലൊരാള്‍ ആയിരുന്നു പൗഡ്യാല്‍. അതേസമയം മരണത്തില്‍ അന്വേഷണം തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്