ബിൽ ​ഗേറ്റ്സ് എഐ ഉച്ചകോടിയിൽ പങ്കെടുക്കില്ല

FEBRUARY 18, 2026, 10:08 PM

 ബിൽ ​ഗേറ്റ്സ് എഐ ഉച്ചകോടിയിൽ പങ്കെടുക്കില്ല.​ഗേറ്റ്സ് ഫൗണ്ടേഷൻ ഔദ്യോ​ഗികമായി ഇക്കാര്യം അറിയിച്ചു.ഉച്ചകോടിയിൽ പങ്കെടുക്കാനായി ​ഗേറ്റ്സ് ഇന്ത്യയിലെത്തിയിരുന്നു.

ഉച്ചകോടിയിൽ പ്രതിനിധി സംസാരിക്കും.എപ്സ്റ്റീൻ ഫയൽസിൽ പേര് പരാമർശിച്ച സാഹചര്യത്തിലും ​ഗേറ്റ്സിനെ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു.

ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, ​ഗൂ​ഗിൾ ഡീപ് മൈൻഡ് സിഇഒ ഡെന്നിസ് ഹസാബിസ്, മുകേഷ് അംബാനി, മൈക്രോസോഫ്ററ് പ്രസിഡന്റ് ബ്രാ‍ഡ് സ്മിത്ത് എന്നിവർക്കൊപ്പമാണ് ഇന്ന് ചടങ്ങിൽ ബിൽ ​ഗേറ്റ്സ് സംസാരിക്കേണ്ടിയിരുന്നത്.

vachakam
vachakam
vachakam

സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ചൈനീസ് റോബോട്ടും കൊറിയൻ ഡ്രോണും എഐ ഉച്ചകോടിയിൽ അവതരിപ്പിച്ച ​ഗൽ​ഗോട്ടിയാസ് സർവകലാശാലയെ ഉച്ചകോടിയിൽനിന്നും പുറത്താക്കി. റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും വെട്ടിലായി.

റോബോട്ടിനെ കുറിച്ച് അറിവില്ലാത്ത പ്രതിനിധിയാണ് മാധ്യമങ്ങളോട് തെറ്റായ വിവരം പറഞ്ഞതെന്നാണ് സർവകലാശാല വിശദീകരണം. ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്ന രീതിയിലാണ് ഉച്ചകോടിയുടെ സംഘാടനമെന്ന് കോൺ​ഗ്രസ് വിമർശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam