ഹമീർപൂർ: ഉത്തർപ്രദേശിലെ ഹമീർപൂരിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് ക്രൂരമായി ആക്രമിച്ചു. വഴക്കിനിടെ ഭാര്യയുടെ മൂക്കും കവിളും ഭർത്താവ് കടിച്ചുപറിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ മൂക്കിലെ മാംസം വേർപെടുകയും മുഖത്ത് ആഴത്തിലുള്ള മുറിവുകൾ സംഭവിക്കുകയും ചെയ്തു. പന എന്ന യുവതിക്ക് നേരെയാണ് ഭർത്താവ് ഫൂൽ ക്രൂരമായ ആക്രമണം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തെ പത്തോളം മുറിവുകളിൽ ഡോക്ടർമാർ തുന്നലിട്ടു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഝാൻസിയിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതിയുടെ മൂക്കിനേറ്റ പരിക്ക് കഠിനമായതിനാൽ മുഖത്തിന്റെ പഴയ രൂപം വീണ്ടെടുക്കാൻ പ്ലാസ്റ്റിക് സർജറി വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
വർഷങ്ങളായി വിവാഹിതരായ ദമ്പതികൾക്കിടയിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു. സംഭവദിവസം രാത്രിയിലുണ്ടായ തർക്കം അക്രമാസക്തമായതോടെയാണ് ഭർത്താവ് പനയെ മൃഗീയമായി ആക്രമിച്ചത്. യുവതിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ദമ്പതികൾക്കിടയിൽ മുൻപും ഗാർഹിക പീഡനങ്ങൾ നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. പരിക്കേറ്റ യുവതി നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കുടുംബവഴക്കിനിടെ ക്രൂരത; ഉത്തർപ്രദേശിൽ ഭാര്യയുടെ മൂക്കും കവിളും ഭർത്താവ് കടിച്ചുപറിച്ചു
പ്രതിരോധ കയറ്റുമതിയിൽ കുതിച്ചുചാട്ടം; റെക്കോർഡ് നേട്ടവുമായി ഇന്ത്യ, പ്രധാന വിപണിയായി അമേരിക്ക
കറൻസി വിപണിയിൽ ആർബിഐയുടെ കടുത്ത നിയന്ത്രണം; ഫോറെക്സ് ആർബിട്രേജിന് പൂട്ടിടാൻ പുതിയ നീക്കം
ഇന്ധനവിലയ്ക്ക് പിന്നാലെ ഇന്റർനെറ്റും നിലച്ചേക്കാം; ഇറാൻ യുദ്ധം ഇന്ത്യയ്ക്ക് നൽകുന്ന വൻ ഭീഷണി