മുംബൈ: മഹാരാഷ്ട്രയിൽ കാർ കിണറ്റിലേക്ക് വീണ് ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം നടന്നത്.
ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ നിന്ന് തെന്നിമാറി തൊട്ടടുത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
രക്ഷാപ്രവർത്തക സംഘം ഉടൻ തന്നെ സ്ഥലത്തെത്തി അപകടത്തിൽ പെട്ടവരെ പുറത്തെടുത്തിരുന്നെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ മരിച്ചതിൽ ഏഴുപേരും സ്ത്രീകളാണ്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഉത്തർപ്രദേശിൽ വൻ സ്ഫോടന പരമ്പരകൾക്ക് പദ്ധതിയിട്ടു: നാല് യുവാക്കൾ പിടിയിൽ
ഇന്റർകാസ്റ്റ് വിവാഹത്തെച്ചൊല്ലി കുടുംബത്തിൽ തർക്കം; യുവദമ്പതികൾ ജീവനൊടുക്കി
രാഘവ് ചദ്ദയെ വെട്ടി ആം ആദ്മി പാർട്ടി; 'ഒതുക്കിയതാണ്, തോൽപ്പിച്ചതല്ലെന്ന്' ചദ്ദ, വിട്ടുവീഴ്ച
ഇന്ത്യയെ പാഠം പഠിപ്പിക്കും; പ്രകോപനപരമായ പ്രസ്താവനയുമായി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്