ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ മലയാളി ദമ്പതികള്‍ അറസ്റ്റിലായതായി റിപ്പോർട്ട്. ദര്‍ശനെന്ന യുവാവ് കൊല്ലപ്പെട്ടതിലാണ് മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാര്‍, ഭാര്യ ആരതി ശര്‍മ എന്നിവര്‍ അറസ്റ്റിലായത്.
അതേസമയം റോഡിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. റോഡപകടം എന്നു കരുതിയ സംഭവം സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്.
പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടില്‍ ഒക്ടോബര്‍ 25നായിരുന്നു സംഭവം ഉണ്ടായത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജോലിക്കാരനായ ദര്‍ശനാണ് കൊല്ലപ്പെട്ടത്. ദര്‍ശന്റെ സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മനോജ് കുമാറും ഭാര്യ ആരതിയും സഞ്ചരിച്ചിരുന്ന കാറിന്റെ കണ്ണാടിയില്‍ ദര്‍ശന്റെ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനൊടുവില്‍ ക്ഷമാപണം നടത്തിയ ദര്‍ശന്‍ ഭക്ഷണവിതരണത്തിനായി പോയെങ്കിലും മനോജ് കുമാര്‍ ബൈക്കിനെ പിന്തുടര്‍ന്ന് അമിത വേഗതയില്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
