പട്ന: അവസാന മന്ത്രിസഭാ യോഗത്തിന് ശേഷം നിതീഷ് ഗവർണർക്ക് രാജി സമർപ്പിച്ചു.എല്ലാവർക്കും വേണ്ടിയുള്ള വികസനമാണ് തന്റെ സർക്കാർ നടത്തിയതെന്ന് നിതീഷ് പറഞ്ഞു. കുറേ കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യാനായി. പുതിയ സർക്കാരിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും നീതീഷ് പറഞ്ഞു.ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരോടൊപ്പം എത്തിയാണ് നിതീഷ് രാജി നൽകിയത്.
21 വർഷത്തിന് ശേഷമാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നത്. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ, മുൻ ഉപമുഖ്യമന്ത്രി രേണുദേവി തുടങ്ങിയവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
അതേസമയം, ബിഹാറിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ വസതിയിൽ ചേരുന്ന എംഎൽഎമാരുടെ യോഗത്തിന് ശേഷം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വനിതാ സംവരണ ബിൽ; രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പിന്തുണ നേടി
സാമ്രാട്ട് ചൗധരി ബിഹാറിനെ നയിക്കും; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും
തെറ്റായ യുപിഐ പേയ്മെന്റ് നടത്തിയോ? പണം തിരികെ ലഭിക്കാൻ ആർബിഐയുടെ പുതിയ സുരക്ഷാ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; പ്രകടനപത്രിക പുറത്തിറക്കി ബിജെപി