ബംഗളൂരു: ബംഗളൂരു വൈറ്റ് ഫീല്‍ഡ് ബ്രൂക്ക് ഫീല്‍ഡിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം നാലുപേരെ കസ്റ്റഡിയിലെടുത്തു.
തീവ്രവാദ കേസില്‍ ബെള്ളാരി ജയിലില്‍ കഴിയുന്ന മിനാജ്, പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ കഴിയുന്ന ബെള്ളാരി സ്വദേശി സെയ്ദ് സമീർ (19), മുംബൈ സ്വദേശി അനസ് ഇഖ്ബാല്‍ ഷെയ്ക് (23), ഡല്‍ഹി സ്വദേശി ഷയാൻ റഹ്മാൻ എന്ന ഹുസൈൻ (26) എന്നിവരെയാണ് എൻ.ഐ.എ സംഘം കസ്റ്റഡിയിലെടുത്തത്.
പ്രതികള്‍ക്ക് മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന നിരീക്ഷണത്തിലാണ് അന്വേഷണ സംഘം.കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എൻ.ഐ.എ സംഘം റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡിനിടെ സ്ഫോടക വസ്തുക്കളടക്കം കൈവശം വെച്ചതുമായി ബന്ധപ്പെട്ട് എട്ടുപേർ അറസ്റ്റിലായിരുന്നു. രാമേശ്വരം കഫേ സ്ഫോടനത്തിലും സമാന വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്. കസ്റ്റഡിയിലുള്ള മറ്റു പ്രതികളും കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റിലായവരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്