ഇഡലി വാങ്ങിയിട്ടും കഴിച്ചില്ല; ബംഗളൂരു സ്‌ഫോടനക്കേസ് പ്രതിയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്

MARCH 2, 2024, 12:25 PM

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസ് പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഏകദേശം 30 വയസ് തോന്നിക്കുന്ന പ്രതി ചാര നിറത്തിലുള്ള ഷര്‍ട്ടും വെള്ള തൊപ്പിയും മാസ്‌കും ധരിച്ചാണ് കഫേയിലെത്തിയത്. സ്ഫോടക വസ്തു കരുതിയ ബാഗും ഇയാള്‍ ധരിച്ചിട്ടുണ്ട്. 11.38 ഓടെ ഇയാള്‍ റവ ഇഡലി ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് ഒരു പ്ലേറ്റ് ഇഡലിയുമായി നടക്കുന്നത് കഫേയിലെ കൗണ്ടറിന് മുകളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഭക്ഷണം കഴിക്കാതിരുന്ന ഇയാള്‍ 11.44 ഓടെ വാഷ് ബേസിന് അടുത്ത് നില്‍ക്കുന്നതായി കാണാം. ഒരു മിനിറ്റിന് ശേഷം പ്രതി കഫേയില്‍ നിന്ന് ഇറങ്ങി. തുടര്‍ന്ന് ഉച്ചയ്ക്ക് 12.56 ഓടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റൊരു സിസിടിവി ദൃശ്യത്തില്‍ പ്രതി ബാഗുമായി റസ്റ്റോറന്റിലേക്ക് നടന്നുപോകുന്നതും വ്യക്തമാണ്. സ്ഫോടനത്തില്‍ ജീവനക്കാരും ഉപഭോക്താക്കളുമടക്കം 10 പേര്‍ക്ക് പരിക്കേറ്റിരുന്നു.


ബാഗിനുള്ളില്‍ ടൈമര്‍ ഘടിപ്പിച്ചിരുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണമാണ് തീവ്രത കുറഞ്ഞ സ്ഫോടനത്തിന് കാരണമായതെന്ന് പൊലീസ് സംശയിക്കുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ശനമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട്, സ്ഫോടക വസ്തുക്കള്‍ എന്നിവയുടെ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ ലോക്കല്‍ പൊലീസിനെ സഹായിക്കാന്‍ ശനിയാഴ്ച ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍എസ്ജി) എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ടെന്ന് രാമേശ്വരം കഫേ സഹസ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ദിവ്യ രാഘവേന്ദ്ര റാവു അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam