ധാർമിക ആശങ്കകൾ ചൂണ്ടിക്കാട്ടി രാജിവച്ചു അതാനു ചക്രവര്‍ത്തി; എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ ഇടിഞ്ഞു

MARCH 19, 2026, 2:46 AM

മുംബൈ: HDFC ബാങ്കിന്റ പാർട്ട്-ടൈം ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായ അതാനു ചക്രവര്‍ത്തി സ്ഥാനമൊഴിഞ്ഞതായി റിപ്പോർട്ട്. ബാങ്കിനുള്ളിലെ ചില പ്രവർത്തനങ്ങളും രീതികളും തന്റെ വ്യക്തിപരമായ ധാർമിക നിലപാടുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന കാരണമാണ് രാജിക്ക് പിന്നിലെന്ന് അദ്ദേഹം അറിയിച്ചു.

ഗവേണൻസ്, നോമിനേഷൻ ആൻഡ് റമ്യൂണറേഷൻ കമ്മിറ്റി ചെയർമാനെ അഭിസംബോധന ചെയ്ത കത്തിലാണ് രാജി തീരുമാനം അറിയിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി ശ്രദ്ധയിൽപ്പെട്ട ചില കാര്യങ്ങൾ തന്റെ മൂല്യങ്ങളോട് യോജിക്കാത്തതാണെന്നും, അതാണ് ഈ തീരുമാനത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജിവാർത്ത പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരികൾക്ക് തിരിച്ചടി നേരിട്ടു. ഇന്ത്യൻ ഓഹരി വിപണിയിൽ ഏകദേശം 4.7 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam